പ്രളയ കാലത്തെ രക്ഷകന്‍ റോഡപകടത്തില്‍ മരിച്ചു

പ്രളയ കാലത്ത്  ചെങ്ങനൂരിൽ സ്വന്തം ജീവൻ പണയംവെച്ച് രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളി പൂന്തുറ സ്വദേശിയായ ജിനീഷ് ജെറോൺ (23) വാഹനാപകടത്തില്‍ മരിച്ചു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് പൂവാർ ഉച്ചക്കട ഭാഗത്ത് വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റ ജിനീഷ് നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയോടെ മരണപ്പെടുകയായിരുന്നു.

സുഹൃത്തിനൊപ്പം തമിഴ്‌നാട് ഭാഗത്തേക്ക് പോവുകയായിരുന്ന ജിനീഷും സുഹൃത്തും സഞ്ചരിച്ച ബൈക്ക് റോഡിൽ തെന്നി മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ ജിനീഷിന്റെ അരയ്ക്ക് താഴെക്കൂടെ എതിരെ വന്ന ലോറിയുടെ ചക്രം കയറി ഇറങ്ങി. ഉടൻ തന്നെ നാട്ടുകാർ ജിനീഷിനെ ആശുപത്രിയിൽ എത്തിച്ചു.

കോസ്റ്റൽ വാറിയേഴ്‌സ് എന്ന സംഘടനയുടെ അംഗമായ ജിനേഷ് പ്രളയ സമയത്ത് ചെങ്ങനൂർ ഭാഗങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിൽ പങ്കെടുത്തിരുന്നു. സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മാർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

error: Content is protected !!