തൃശൂരില്‍ നേരിയ ഭൂചലനം

തൃശൂരില്‍ ജില്ലയില്‍ ഭൂചലനം. രാത്രി 11.15നാണ് ശബ്ദത്തോടെയുള്ള ഒരു സെക്കന്‍ഡ് ദൈര്‍ഘ്യത്തില്‍ ഭൂചലനം അനുഭവപ്പെട്ടത്. തൃശൂര്‍ നഗരത്തില്‍ പാട്ടുരായ്ക്കല്‍, കണ്ണംകുളങ്ങര, കൂര്‍ക്കഞ്ചേരി, ചിയ്യാരം വിജയമാത പള്ളി, അമ്മാടം, വിയ്യൂര്‍, ലാലൂര്‍, ചേറൂര്‍, ഒല്ലൂര്‍, പൂച്ചട്ടി, പെരിഞ്ചേരി, കോലഴി, മണ്ണുത്തി, ആശാരിക്കാട് , പട്ടാളക്കുന്ന്, അയ്യന്തോള്‍, മേഖലകളിലും ഭൂചലനം അനുഭവപ്പെട്ടു. ത്രീവ്രത എത്രയെന്ന് വ്യക്തമായിട്ടില്ല.

മഴ പെയ്യുന്നതിനാല്‍ ഇടി മുഴക്കം അതിന്റെ ഭാഗമാണെന്നായിരുന്നു ആദ്യം ജനങ്ങള്‍ സംശയിച്ചത്. വീടിന്റെ വാതിലുകള്‍ ശബ്ദത്തോടെ ഇളകുകയും, പാത്രങ്ങള്‍ മറിഞ്ഞു വീഴുകയും ചെയ്തതായി നാട്ടുകാര്‍ പറഞ്ഞു. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം വ്യക്തമായിട്ടില്ല.

 

error: Content is protected !!