പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ സാമ്പത്തിക അവലോകന യോഗം ഇന്ന്
രൂപയുടെ മൂല്യത്തകർച്ചയും പെട്രോൾ വിലവർദ്ധനവും ഉൾപ്പടെ രാജ്യം നേരിടുന്ന സാമ്പത്തിക വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് സാമ്പത്തിക അവലോകന യോഗം ചേരും. ധനമന്ത്രിയുമായും മറ്റു ഉന്നത ഉദ്യോഗസ്ഥരുമായും ഇന്നലെ പ്രാരംഭ ചർച്ചകൾ നടത്തിയിരുന്നു.പണപ്പെരുപ്പത്തെ പ്രതികൂലമായി ബാധിക്കുന്ന മാക്രോ ഇക്കണോമിക് വെല്ലുവിളികളെ അഭിമുഖീകരിക്കാൻ സർക്കാർ നടത്തുന്ന ഇടപെടലുകളെ കുറിച്ചും ചർച്ച ചെയ്യാന്‍ സാധ്യത ഉണ്ട്.
രൂപയുടെ മൂല്യം ദിനംപ്രതി ഇടിയുകയാണ്. ഇന്നത്തെ അവലോകന യോഗത്തെ വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ സാമ്പത്തിക രംഗം വീക്ഷിക്കുന്നത്. രൂപയുടെ മൂല്യത്തകര്‍ച്ച തടയുന്നതിനും ഇന്ധന വില നിയന്ത്രിക്കാനും ശക്തമായ ഇടപെടലുണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.