ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് അറസ്റ്റ് ചെയ്തില്ല : നാളെയും ചോദ്യം ചെയ്യും

ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് അറസ്റ്റ് ചെയ്തില്ല. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയായെങ്കിലും തൽക്കാലം അറസ്റ്റ് ചെയ്യേണ്ടെന്നാണ് അന്വേഷണ സംഘം തീരുമാനിച്ചത്. നാളെയും ചോദ്യം ചെയ്യൽ തുടരും. നാളെ ഉച്ചവരെകൂടി ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അന്വേഷണസംഘം അറിയിച്ചു.

ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായശേഷം ഫ്രാങ്കോ മുളയ്ക്കൽ ഹോട്ടലിലേക്ക് മടങ്ങി. എറണാകുളത്തെ ക്രൌൺ പ്ലാസ പഞ്ചനക്ഷത്ര ഹോട്ടലിലാണ് ഫ്രാങ്കോ മുളയ്ക്കൽ തങ്ങുന്നത്. അറസ്റ്റുമായി ബന്ധപ്പെട്ട് ഐജി- ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ ഓഫീസിന്റെ നിയമോപദേശം നേടി. ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകളുടെ സമരം കൊച്ചിയിൽ തുടരുകയാണ്.

error: Content is protected !!