കേന്ദ്ര സംഘം ഇന്ന് കേരളത്തിൽ

എറണാകുളം, തൃശൂർ, കണ്ണൂർ, ഇടുക്കി എന്നിവിടങ്ങളിലാണ് പ്രളയകെടുതി വിലയിരുത്താൻ സംഘം ഇന്നെത്തുക. 24ാം തീയതി വരെ നീളുന്ന സന്ദർശനത്തിൽ സംസ്ഥാനത്തെ 12 ജില്ലകളിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തും.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ സ്പെഷ്യൽ സെക്രട്ടറി ബി ആർ ശർമ്മയുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് സന്ദർശനം നടത്തുക. വിവിധ മന്ത്രാലയങ്ങൾക്ക് കീഴിലുളള ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘത്തിനൊപ്പം ജില്ലാ കളക്ടർ ,റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പ്രളയബാധിത പ്രദേശങ്ങളിലെത്തും.ഇത് രണ്ടാം തവണയാണ് നാശനഷ്ടം വിലയിരുത്താനുള്ള കേന്ദ്രസംഘം കേരളത്തിലെത്തുന്നത്.

error: Content is protected !!