ആന്ധ്രയിലും ഒഡീഷയിലും ചുഴലിക്കാറ്റ് മുന്നറിയിപ്പ്

ഒഡീഷയിലും വടക്കന്‍ ആന്ധ്രാപ്രദേശിലും ചുഴലിക്കാറ്റ് മുന്നിറിയിപ്പ്. ഒഡീഷയിലെ 7 ജില്ലകളില്‍  റെഡ് അലര്‍ട്ടും 14 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.

ബംഗാള്‍ ഉല്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി. അടുത്ത 36 മണിക്കൂര്‍ നേരത്തേക്ക് പശ്ചിമ ബംഗാള്‍, ഒഡീഷ, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ  മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

error: Content is protected !!