കെ.കരുണാകരനെ ചാരക്കേസില്‍ കുടുക്കിയത് കോണ്‍ഗ്രസിലെ അഞ്ചുപേര്‍; പത്മജ വേണുഗോപാല്‍

മുൻ മുഖ്യമന്ത്രി കെ. കരുണാകരനെ ചാരക്കേസില്‍ കുടുക്കിയത് അഞ്ചുപേരാണെന്നു മകള്‍ പത്മജ വേണുഗോപാല്‍. വിശ്വസിച്ചു കൂടെനിര്‍ത്തിയവര്‍ പോലും അദ്ദേഹത്തിനെതിരെ നിന്നു. അച്ഛനു നീതികിട്ടാനായി ഈ പേരുകള്‍ ആവശ്യമെങ്കിൽ ജുഡീഷ്യല്‍ കമ്മിഷനോടു പറയും. പാര്‍ട്ടിയുമായും സഹോദരൻ കെ. മുരളീധരനുമായും ചര്‍ച്ച ചെയ്തശേഷം ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും പത്മജ മാധ്യമങ്ങളോട് പറഞ്ഞു.

അമ്മ മരിച്ച് അച്ഛന്‍ തളര്‍ന്നുനില്‍ക്കുന്ന കാലമായിരുന്നു അത്. അതല്ലെങ്കില്‍ അച്ഛനെ തളര്‍ത്താന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല. അച്ഛന് നീതി കിട്ടണം. മരണം വരെ അച്ഛന് സങ്കടമായിരുന്നു. എല്ലാവരും ഒറ്റപ്പെടുത്തി. ജനങ്ങളുടെ നടുവില്‍ നിന്ന ആള്‍ ഒറ്റയ്ക്ക് മുറിയില്‍ ഇരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അച്ഛന്റെ നിരപരാധിത്വം തെളിയിക്കേണ്ടത് പാര്‍ട്ടിയുടെ ഉത്തരവാദിത്തമാണ്. കെ കരുണാകരനെ ചതിച്ച നേതാക്കള്‍ ഇന്നും സുരക്ഷിതരാണ്. അവര്‍ക്കുള്ള തിരിച്ചടിയാണ് ഇന്നത്തെ വിധി പത്മജ പറഞ്ഞു.

കരുണാകരന് മരണാനന്തരമെങ്കിലും നീതി ലഭിക്കണം. എന്നാല്‍, അന്വേഷണം ഉദ്യോഗസ്ഥരില്‍ മാത്രം ഒതുങ്ങരുതെന്ന് പത്മജ തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. വിധിയില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു. കരുണാകരനെ കുരുക്കാന്‍ നമ്പി നാരായണനെ കരുവാക്കിയതാണ്. ഇപ്പോള്‍ മലര്‍ന്നു കിടന്ന് തുപ്പുന്നില്ല. വേണ്ട സന്ദര്‍ഭത്തില്‍ പറയുമെന്നും പത്മജ പറഞ്ഞു.

error: Content is protected !!