തളിപ്പറമ്പിൽ ബേക്കറിയില്‍ തീപിടുത്തം

തളിപ്പറമ്പിൽ ബേക്കറി തീപിടുത്തത്തില്‍ കത്തി നശിച്ചു. ബസ് സ്റ്റാന്റിന് എതിർവശത്ത് മഹാത്മകോംപ്ലക്സിൽ പ്രവര്‍ത്തിക്കുന്ന കുൽഫി ബേക്കറിയാണ് കത്തിനശിച്ചത്.രാവിലെ കട തുറക്കാനെത്തിയ ജീവനക്കാർ കടയുടെ ഉള്ളിൽ നിന്നും പുകവരുന്നത് കണ്ട് ഫയർഫോഴ്സിനെയും പോലീസിനെയും അറിയിക്കുകയായിരുന്നു. അടുക്കളയിലെ ഓവനില്‍ നിന്നും തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. ഗ്യാസ് സിലിണ്ടർ ഉൾപ്പെടെ ഇതിന് സമീപത്ത് ഉണ്ടായിരുന്നു. ഗ്യാസ് സിലിണ്ടറിനും മറ്റും തീ പിടിക്കാഞ്ഞതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

error: Content is protected !!