തളിപ്പറമ്പിലെ ട്രാഫിക്ക് പരിഷ്കാരം: പണിമുടക്കിനൊരുങ്ങി ബസ് ഉടമകളും തൊഴിലാളികളും

തളിപ്പറമ്പിലെ ട്രാഫിക് പരിഷ്കാരത്തോട് മുഖം തിരിച്ച് ബസുടമകളും തൊഴിലാളികളും. പരിഷ്കാരം നടപ്പിലാക്കുന്ന ദിവസം മുതല്‍ പണിമുടക്കിനൊരുങ്ങുകയാണ്  ബസുടമകളും തൊഴിലാളികളും.

ട്രാഫിക് പരിഷ്കാരം വരുന്നതോടെ ആലക്കോട് ശ്രീകണ്ടാപുരം ബസുകൾ മാർക്കറ്റ് വഴി സർവീസ് നടത്താൻ കഴിയില്ല. പയ്യന്നൂർ കാസർഗോഡ് ബസുകൾ സ്റ്റാന്റിൽ കയറ്റുന്നതിനും വിലക്കുണ്ടാകും. ഇതാണ് തൊഴിലാളികളുടെ എതിര്‍പ്പിന് കാരണം.

 

error: Content is protected !!