ദുരിതാശ്വാസ നിധിയിലേക്ക് നിര്‍ബന്ധിത വിഭവസമാഹരണം പാടില്ലെന്ന് ചീഫ് സെക്രട്ടറി

പ്രളയത്തെ തുടര്‍ന്ന് ദുരിതത്തില്‍പെട്ട കേരളത്തിലെ ജനങ്ങളുടെ ജീവിതം പുനര്‍നിര്‍മിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്നതിനായി നടത്തുന്ന യജ്ഞത്തില്‍ നിര്‍ബന്ധിത വിഭവസമാഹരണം പാടില്ലെന്ന് ചീഫ് സെക്രട്ടറി. അധ്യക്ഷന്‍മാര്‍ക്കും ജില്ലാ കളക്ടര്‍മാര്‍ക്കും ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കി.

നിര്‍ബന്ധിത വിഭവസമാഹരണം സദുദ്ദേശ്യത്തോടെ ആരംഭിച്ച ലക്ഷ്യത്തെ പരാജയപ്പെടുത്തുമെന്നാണ് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍.
സ്വമേധയാ നല്‍കുന്ന പണമാണ് സിഎംഡിആര്‍എഫിലേക്ക് സ്വരൂപിക്കേണ്ടതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. വകുപ്പ് മേധാവികളും ജില്ലാ കളക്ടര്‍മാരും നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണമെന്ന് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു.

അതേസമയം, മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ സംസ്ഥാനത്ത് മന്ത്രിമാരുടെ നിർബന്ധിത പണപ്പിരിവ് നടക്കുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം. ഹസ്സന്‍ ഇന്ന് പറയുകയുണ്ടായി‍.  സംസ്ഥാനത്ത് ഭരണസ്തംഭനം തുടരുകയാണ്. പ്രളയകാലം കഴിഞ്ഞപ്പോൾ പിരിവുകാലം വന്നെന്നും ഹസൻ ആരോപിച്ചു.

ഉദ്യോഗസ്ഥരെ ഗൺ പോയിന്റിൽ നിർത്തിയാണ് പണപ്പിരിവ് നടക്കുന്നത്. സാലറി ചലഞ്ചിന് താൽപര്യമില്ലാത്തവർ വിസമ്മത പത്രം നൽകണമെന്നത് കേട്ടുകേൾവി ഇല്ലാത്ത നടപടിയാണ്. നോ പറയുന്നവരെ സ്ഥലം മാറ്റുകയാണെന്നും ഹസ്സന്‍ ആരോപിച്ചു.

error: Content is protected !!