സംസ്ഥാനത്ത് രണ്ട് ജയരാജൻമാരുടെ ഭരണം: ചെന്നിത്തല

സംസ്ഥാനത്ത് രണ്ട് ജയരാജൻമാരുടെ ഭരണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇരുവരും രാവിലെ എടുക്കുന്ന തീരുമാനം ഉച്ചക്ക് മാറ്റുമെന്ന് ചെന്നിത്തല വിമര്‍ശിച്ചു. വ്യവസായ വകുപ്പ് മന്ത്രി  ഇ.പി ജയരാജനെയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജനെയും കുറിച്ചാണ് പരാമര്‍ശം.

കെപിഎംജിയും സിപിഎമ്മും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന് വ്യക്തമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഓഡിറ്റിംഗ് കമ്പനിക്ക് എങ്ങനെ കൺസൾട്ടൻസി നടത്താൻ കഴിയുമെന്നും ചെന്നിത്തല പറഞ്ഞു.

error: Content is protected !!