ചാണക സോപ്പ്, മോദി സ്റ്റൈല്‍ കുര്‍ത്ത: ആമസോണില്‍ വില്‍പ്പനയ്ക്കെത്തുന്നു

ഗോമൂത്രവും ചാണകവും അടങ്ങിയ സോപ്പ് ഉൾപ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ ആമസോണില്‍ വിറ്റഴിക്കാന്‍ ആര്‍എസ്എസ് പിന്തുണയോടെ പ്രവർത്തിക്കുന്ന ഫാര്‍മസി സ്ഥാപനം. മോദി, യോഗി കുര്‍ത്തകളും ഇതിനൊപ്പം വില്‍പ്പനയ്ക്കുണ്ടാകും. ഉത്തര്‍പ്രദേശിലെ മഥുര ആസ്ഥാനമായി ആര്‍എസ്എസ് നടത്തുന്ന ദീന്‍ ദയാല്‍ ദാം എന്ന സ്ഥാപനമാണ് സൗന്ദര്യവര്‍ധക വസ്തുക്കളും മരുന്നുകളും തുണിത്തരങ്ങളും ഓണ്‍ലൈനിലൂടെ വിറ്റഴിക്കാന്‍ തയാറെടുക്കുന്നത്. 30 ഓളം ഉല്‍പ്പന്നങ്ങളാണ് ഉടന്‍ പുറത്തിറങ്ങുക. പശുമൂത്രം പ്രധാനമായി ഉപയോഗിക്കുന്ന കാമധേനു ശ്രേണിയിലുള്ള ഉല്‍പ്പന്നങ്ങളാണ് ആമസോണിലൂടെ ഉടന്‍ ഉപഭോക്താക്കളിലേക്ക് എത്തുന്നത്.

പശുമൂത്രവും കാഷ്ടവും ശേഖരിച്ചാണ് ഉല്‍പ്പന്നങ്ങളുണ്ടാക്കുന്നതെന്നും 10 തൊഴിലാളികളും 90 പശുക്കളും കാളക്കുട്ടികളുമാണ് ഇതിനായുള്ളതെന്നുമാണ് തൊഴിലാളികളിലൊരാളായ രാംഗോപാല്‍ പറയുന്നത്. ഓണ്‍ലൈന്‍ ഉപഭോക്താക്കളില്‍ നിന്നും വലിയ രീതിയിലുള്ള സ്വീകരണമാണ് ഉല്‍പ്പന്നങ്ങള്‍ക്ക് പ്രതീക്ഷിക്കുന്നത്. ഉല്‍പ്പാദനം ഇനിയും വര്‍ധിപ്പിക്കുമെന്നാണ്  ധാം ഡയറക്ടറായ രാജേന്ദ്ര പറഞ്ഞത്. 10 മുതല്‍ 230 വരെയുള്ള വിലക്കാണ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത്. ഒരുലക്ഷം രൂപക്ക് മുകളിലാണ് ഒരുവര്‍ഷം ധാം തങ്ങളുടെ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ വില്‍ക്കുന്നത്, വസ്ത്രങ്ങളാകട്ടെ മൂന്ന് ലക്ഷം രൂപക്ക് മുകളിലും.

error: Content is protected !!