ബിഎസ്എഫ് ജവാനെ പാക് സൈന്യം കഴുത്തറുത്ത് കൊന്നു

കാണാതായ ബിഎസ്എഫ് ജവാന്റെ മൃതദേഹം കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ജമ്മുവിലെ അന്താരാഷ്ട്ര അതിര്‍ത്തിയ്ക്ക് സമീപം രാംഗര്‍ സെക്ടറിലാണ് സംഭവം. പാക്കിസ്ഥാന്‍ സൈന്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് ബിഎസ്എഫ് വ്യക്തമാക്കി. ഇന്ത്യ പാക് ബന്ധം കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് സൈന്യത്തിന്‍റെ നടപടി.

ഇതോടെ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി. ഹെഡ്കോണ്‍സ്റ്റബിള്‍ നരേന്ദ്ര കുമാറിന്‍റെ മൃതദേഹത്തില്‍നിന്ന് മൂന്ന് വെടിയുണ്ടകളും കണ്ടെത്തി. ഇന്ത്യ പാക് അതിര്‍ത്തിയ്ക്ക് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. നരേന്ദ്ര കുമാര്‍ ഫോണ്‍ കോളുകളോട് പ്രതികരിക്കാത്തതിനെ തുടര്‍ന്ന് തുടര്‍ച്ചയായി ആറ് മണിക്കൂറോളം നടത്തിയ തെരച്ചിലുകള്‍ക്കൊടുവിലാണ് ഇയാളെ കണ്ടെത്തിയത്.

കാണാതായ ജവാനെ കണ്ടെത്താന്‍ പാക്കിസ്ഥാന്‍ റേഞ്ചേഴ്സിന്‍റെ സഹായം തേടിയെങ്കിലും അവര്‍ സഹകരിച്ചിരുന്നില്ല. ജവാനോട് ചെയ്ത ക്രൂരത സര്‍ക്കാരും വിദേശകാര്യ മന്ത്രാലയവും വളരെ ഗൗരവത്തോടെ കാണുന്നതായി അധികൃതര്‍ അറിയിച്ചു.

error: Content is protected !!