ബാര്‍ കോഴ കേസില്‍ കെഎം മാണിക്ക് തിരിച്ചടി: വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളി

ബാർ കോഴ കേസിൽ മുൻ മന്ത്രി കെ.എം. മാണിയെ കുറ്റവിമുക്തനാക്കിയ വിജിലൻസിന്റെ റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി. മാണി കോഴ വാങ്ങിയതിനു തെളിവില്ലെന്നായിരുന്നു വിജിലൻസിന്റെ റിപ്പോർട്ട്. പുനരന്വേഷണത്തിന് വിജിലൻസ് സർക്കാരിൽനിന്ന് അനുവാദം വാങ്ങണമെന്നും കോടതി നിർദേശിച്ചു. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും അനുകൂലമല്ലാത്തതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നാണു വിജിലന്‍സ് റിപ്പോര്‍ട്ട്. പൂട്ടിയ ബാറുകള്‍ തുറക്കുന്നതിനു ധനമന്ത്രിയായിരുന്ന കെ.എം. മാണി ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നതാണു കേസ്.

അന്വേഷണ റിപ്പോർട്ട് തള്ളി തുടരന്വേഷണത്തിന് ഉത്തരവിടുകയോ, അല്ലെങ്കിൽ നിലവിലുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി നേരിട്ട് കേസെടുക്കണമെന്നുമാണ് കേസിൽ കക്ഷി ചേർന്നവരുടെ ആവശ്യം. വി.എസ്.അച്യുതാനന്ദൻ, ആരോപണം ഉന്നയിച്ച ബിജു രമേശ്, എൽഡിഎഫ് കണ്‍വീനർ എ.വിജയരാഘവൻ, വി.മുരളീധരന്‍ എംപി എന്നിവരാണ് ഇക്കാര്യം കോടതിൽ ആവശ്യപ്പെട്ടത്. ഇതിനിടെയാണ് ജനപ്രതിനിധികള്‍ക്കും സർക്കാർ ഉദ്യോഗസ്ഥർക്കുമെതിരെ അന്വേഷണം നടക്കുന്നതിന് മുമ്പ് സർക്കാർ അനുമതി വേണമെന്ന ഭേദഗതി അഴിമതി നിരോധന നിയമത്തിൽ കേന്ദ്രം കൊണ്ടുവന്നത്.

ഇതോടെ കോടതിയിൽ, ബാർ കോഴക്കേസിൽ പുതിയ നിയമഭേഗതി ബാധമാണോയെന്ന കാര്യത്തിലായി വാദം. ഭേദഗതി ബാർ കേസിൽ ബാധകമാവില്ലെന്നാണ് മാണിക്കെതിരെ കക്ഷി ചേർന്നവർ വാദിച്ചത്.

error: Content is protected !!