ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. പൊലീസ് അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുന്നതിനാല്‍ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ബിഷപ്പ് ഹര്‍ജിയില്‍ പറയുന്നു. നാളെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുന്നതിന് മുന്‍പായി മുന്‍കൂര്‍ ജാമ്യം നേടാനുള്ള ശ്രമത്തിലാണ് ബിഷപ്പ്.

തനിക്കെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീ മഠത്തിലെ സ്ഥിരം ശല്യക്കാരിയാണെന്നും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ആരോപിക്കുന്നു. പലതവണ കന്യാസ്ത്രീയെ വിളിച്ചു താക്കീത് ചെയ്തിട്ടുണ്ട്. വ്യക്തിവൈരാഗ്യം മൂലമാണ് തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിക്കുന്നതെന്നും ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് കന്യാസ്ത്രീക്കെതിരെ ഗുരുതര ആരോപണം ഫ്രാങ്കോ മുളയ്ക്കല്‍ ഉന്നയിക്കുന്നത്. തനിക്കെതിരെയുള്ള പരാതിയില്‍ ഗൂഢാലോചനയുണ്ടെന്നും ബിഷപ്പ് ആരോപിച്ചു.

ബിഷപ്പ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകില്ല എന്നു പറഞ്ഞിട്ടില്ലെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. പരാതി ഉന്നയിച്ച കന്യാസ്ത്രീയ്ക്കെതിരായി രൂക്ഷമായ ആരോപണങ്ങളാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉന്നയിച്ചിരിക്കുന്നത്.

error: Content is protected !!