ടിപ്പര്‍ ലോറികളുടെ സമയ നിയന്ത്രണം: കലക്ടറേറ്റ് മാര്‍ച്ചും സൂചനാ പണിമുടക്കും

കണ്ണൂര്‍: ടിപ്പര്‍ ലോറികളുടെ സമയ നിയന്ത്രണം പിന്‍വലിക്കുക, ഇന്ധനവില ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കണ്‍സ്ട്രക്ഷന്‍ എക്യുപ്‌മെന്റ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാകമ്മിറ്റി നടത്തിയ സൂചനാ പണിമുടക്കില്‍ പങ്കെടുത്തവര്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി. സംസ്ഥാന പ്രസിഡന്റ് കാടാച്ചിറ ബാബു ഉദ്ഘാടനം ചെയ്തു. ജോര്‍ജ് കുട്ടി വാളുവെട്ടിക്കല്‍ അധ്യക്ഷനായി. മമ്മു, നിശാന്ത് എന്നിവര്‍ സംസാരിച്ചു.

error: Content is protected !!