മുഖ്യമന്ത്രി 24ന് തിരിച്ചെത്തും

മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം 24ന് കേരളത്തിൽ തിരിച്ചെത്തും. 26ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസഭാ യോഗം ചേരും. ഈ മാസം രണ്ടിനാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് തിരിച്ചത്. നേരത്തെ ചികിത്സയ്ക്കായി ആഗസ്റ്റ് 19 ന് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകാനിരുന്നതാണെങ്കിലും സംസ്ഥാനത്ത് പ്രളയക്കെടുതി രൂക്ഷമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി യാത്ര മാറ്റിവെക്കുകയായിരുന്നു. മിനിസോട്ടയിലെ റോചെസ്റ്ററില്‍ പ്രവര്‍ത്തിക്കുന്ന മയോ ക്ലിനിക്കിലേക്കാണ് മുഖ്യമന്ത്രി വിദഗ്ധ ചികിത്സയ്ക്കായി പോയത്. ഭാര്യ കമലയും ഒപ്പമുണ്ട്.

ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയെങ്കിലും മുഖ്യമന്ത്രിയുടെ ചുമതല അദ്ദേഹം ആർക്കും കൈമാറിയിരുന്നില്ല. മുഖ്യമന്ത്രി പോയതിന് ശേഷം ഇന്നാണ് ആദ്യമായി മന്ത്രിസഭാ യോഗം ചേർന്നത്. വ്യവസായമന്ത്രി ഇ.പി ജയരാജൻ ആണ് യോഗത്തിൽ അധ്യക്ഷത വഹിച്ചത്. കഴിഞ്ഞ ആഴ്ച മന്ത്രിസഭാ യോഗം ചേർന്നിരുന്നില്ല. ഇതേ തുടർന്ന് സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്നും ദുരിതാശ്വാസ പുനർനിർമാണ പ്രവർത്തനങ്ങൾ നിലച്ചുവെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.

error: Content is protected !!