മൂന്നു പൊതുമേഖലാ ബാങ്കുകള്‍ കൂടി ലയിപ്പിക്കുന്നു

രാജ്യത്തെ മൂന്നു പൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിക്കുന്നു.ബാങ്ക് ഓഫ് ബറോഡ, ദേനാ ബാങ്ക്, വിജയാ ബാങ്ക് എന്നിവ ലയിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. ലയനത്തോടെ ഇന്ത്യയിലെ മൂന്നാമത്തെ വലിയ ബാങ്കായി ഇത് മാറുമെന്ന് മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ ബാങ്കുകളെ ലയിപ്പിക്കാനുള്ള നീക്കം. ബാങ്കുകള്‍ ലയിപ്പിച്ച് പ്രവര്‍ത്തനമേഖല വിപുലീകരിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അറിയിച്ചു.

മൂന്നു ബാങ്കുകളിലെയും ജീവനക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറി രാജീവ് കുമാര്‍ അറിയിച്ചു.പുതുതലമുറ ബാങ്കിങ് പരിഷ്‌കരണങ്ങള്‍ക്കൊപ്പം നീങ്ങാന്‍ ലയനം ഈ ബാങ്കുകളെ സഹായിക്കും. ലയനം വരെ ബാങ്ക് ഓഫ് ബറോഡ, ദേനാ ബാങ്ക്, വിജയാ ബാങ്ക് എന്നിവ സ്വതന്ത്രമായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.ബാങ്ക് ഓഫ് ബറോഡയ്ക്ക് നിലവില്‍ 5,502 ശാഖകളാണ് ഉള്ളത്. വിജയ ബാങ്ക് 2,129, ദേന ബാങ്ക് 1,858 ശാഖകളും. മൂന്നു ബാങ്കുകളിലുമായി 85,675 ജീവനക്കാരുണ്ട്.

error: Content is protected !!