വീട്ടമ്മയുടെ അതിജീവനത്തിന്‍റെ ജീവിത കഥ ഷെയര്‍ ചെയ്ത് മുഖ്യമന്ത്രി; ഏറ്റെടുത്ത് മലയാളികള്‍

മഹാ പ്രളയത്തില്‍ നിന്നും കരകയറുന്ന കേരളത്തില്‍ അതിജീവനത്തിന്റെ  പല മുഖങ്ങളും കണ്ടിട്ടുണ്ട്. തിരിച്ചു വരവിന്റെ പാതയില്‍ കേരളം ഒറ്റ മനസോടെ  മുന്നേറുമ്പോള്‍ പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ പ്രീത എന്ന വീട്ടമ്മ അതിജീവനത്തിന്‍റെ പുതിയ പാഠമാവുകയാണ്. പ്രളയത്തിന് ഇരയായ പ്രീതയുടെ ജീവിതകഥ മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചു.

ഓണത്തിന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് ഈ വീഡിയോ ചിത്രീകരിച്ചത്.  കാര്‍ഷികവൃത്തിയിലൂടെ ജീവിതം തിരിച്ചുപടിച്ച ഒരു വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥ.  എന്നാല്‍  ചിത്രീകരിച്ച് മൂന്നാം ദിവസം മുതലാണ് പ്രളയമുണ്ടായത്. പ്രളയത്തിനു ശേഷം  ഈ വീട്ടമ്മയ്ക്ക് എന്തു സംഭവിച്ചെന്നാണ് ഈ വീഡിയോയുടെ രണ്ടാം പകുതിയില്‍ പറയുന്നത്.

“പുഴയുടെ തൊട്ടടുത്തല്ലേ… നിങ്ങള്‍ പോയി മൂന്നാം ദിവസം വെള്ളം കയറി. അധ്വാനിക്കാനുള്ള ആരോഗ്യവും മനസും എനിക്കുണ്ട് പോയതെല്ലാം തിരിച്ചു പിടിക്കും…” ഇതായിരുന്നു പ്രീതയുടെ മറുപടി. നാം അതിജീവിക്കുമെന്ന മലയാളിയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതിനിധികൂടിയാണ് പ്രീത എന്ന ഈ വീട്ടമ്മ.

error: Content is protected !!