ക്ലീൻ പയ്യാമ്പലം ക്യാമ്പയിന് വൻ പിന്തുണ : ഭാരത് പെട്രോളിയം ക്യാമ്പയിനുമായി കൈകോർക്കുന്നു

കണ്ണൂര്‍ : സീറോ വേസ്റ്റ്, പ്ലാസ്റ്റിക് വിമുക്ത പയ്യാമ്പലം എന്നീ ലക്ഷ്യങ്ങൾ ഉയർത്തിപ്പിടിച്ചു സെപ്തംബർ 16 ന് ആരംഭിച്ച ക്ളീൻ പയ്യാമ്പലം ക്യാമ്പയിനുമായി മഹാരത്ന പദവിയിലുള്ള പൊതുമേഖല സ്ഥാപനമായ ഭാരത് പെട്രോളിയം കോർപറേഷൻ കൈകോർക്കുന്നു. അന്നപൂർണയുടെയും നവഭാരത് ഐ.എ.എസ് അക്കാദമിയുടെയും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ക്ളീൻ പയ്യാമ്പലം ക്യാമ്പയിൻ കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ പി കെ രാഗേഷ് ഉദ്‌ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിനും ഊർജ്ജസംരക്ഷണത്തിനും ഭാരത് പെട്രോളിയം കോർപറേഷൻ എന്നും പ്രതിജ്ഞാബദ്ധമാണെന്നു കമ്പനി അറിയിച്ചു. കമ്പനിയുടെ സ്വച്‌ഛ് ഹേ സേവ പദ്ധതി മുഖേനെയാണ് ക്ളീൻ പയ്യാമ്പലം ക്യാമ്പയിനിനു ഭാരത് പെട്രോളിയം സഹകരിക്കുന്നത്.

നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് മുൻ പ്രസിഡന്റ് മഹേഷ് ചന്ദ്ര ബാലിക, അന്നപൂർണ ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ സെക്രട്ടറി ജോഫിൻ ജെയിംസ്, ഗവ. ബ്രണ്ണൻ കോളജ് സാമ്പത്തികശാസ്ത്ര മേധാവി പ്രൊഫ. കെ. ഫൽഗുനൻ , ഷമീം പുനത്തിൽ എന്നിവരാണ് ക്യാമ്പയിനിനു നേതൃത്വം നൽകുന്നത്.ക്യാമ്പയിന്റെ രണ്ടാം ഘട്ട പരിപാടിയുടെ ഭാഗമായി വരും ദിനങ്ങളിൽ സ്കൂൾ – കോളജ് വിദ്യാർത്ഥികൾക്കായി ചിത്രരചന, ഉപന്യാസ, ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുമെന്നു ക്ളീൻ പയ്യാമ്പലം ക്യാമ്പയിൻ പ്രോഗ്രാം കൺവീനർ ജോഫിൻ ജെയിംസ് അറിയിച്ചു .

നവഭാരത് ഐ.എ.എസ് അക്കാദമി, ചിന്മയ ആർട്സ് ആൻഡ് സയൻസ് കോളജ്, ചിന്മയ മിഷൻ കോളജ് , ഗവ.കോളജ് ഓഫ് എഞ്ചിനീയറിംഗ് , കണ്ണൂർ, തലശ്ശേരി ഗവ.ബ്രണ്ണൻ കോളജ്, കണ്ണൂർ എസ് .എൻ കോളജ്, കൃഷ്ണ മേനോൻ മെമ്മോറിയൽ ഗവ.വനിതാ കോളജ്, വൈറസ് കോളജ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും എൻ.എസ് .എസ് , എൻ.സി .സി കേഡറ്റുകളും ക്യാമ്പയിൻറെ ഭാഗമായി പയ്യാമ്പലം ബീച്ചും പരിസരവും ശുചീകരിച്ചു. നാനൂറിൽപരം വളണ്ടിയർമാരാണ് ക്ളീൻ പയ്യാമ്പലം ക്യാമ്പയിന്റെ ഭാഗമായി ശുചീകരണ യജ്ഞത്തിൽ അണിചേർന്നത് .

error: Content is protected !!