പിണറായി അമേരിക്കൻ മലയാളികളോട് പറഞ്ഞത്

ഇന്ത്യന്‍ സമയം രാവിലെ അഞ്ച് മണിക്കാണ് മുഖ്യമന്ത്രി അമേരിക്കന്‍ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്തത്. നവകേരള നിര്‍മാണത്തിന് ഗോബല്‍ സാലറി ചലഞ്ചിന് ഏവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യർത്ഥിച്ചു. ചികിത്സയ്ക്കായി അമേരിക്കയിലെത്തിയ മുഖ്യമന്ത്രി മലയാളി സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ കേരളത്തിന്‍റെ അതിജീവനത്തിന് ഏവരും സഹകരിക്കണമെന്നും ആഹ്വാനം ചെയ്തു. ക്രൗഡ് ഫണ്ടിംഗ് അനിവാര്യമാണെന്ന് ചൂണ്ടികാട്ടിയ പിണറായി നാശനഷ്ടങ്ങൾ കണക്കാക്കി പുനർനിർമ്മാണം ഉണ്ടാകുമെന്നും വ്യക്തമാക്കി.

ദേശീയ ദുരന്തനിവാരണ മാനദണ്ഡപ്രകാരംകിട്ടുന്ന പണം പുനരുദ്ധാരണത്തിന് മതിയാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരുമാസത്തെ ശമ്പളം കൊടുക്കാൻ തയ്യാറുള്ളവരെല്ലാം ഗ്ലോബൽസാലറി ചലഞ്ചിൽ പങ്കെടുക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.രാജ്യാന്തര തലത്തിൽ പണം സമാഹരിക്കാനായി മൂന്ന് മാസത്തിനകം ധനദാതാക്കളുടെ സമ്മേളനം വിളിച്ചു ചേർക്കും.

നവ കേരള നിര്‍മാണത്തിന് അമേരിക്കന്‍ മലയാളികളുടെ പിന്തുണ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചികിത്സയ്ക്ക് ശേഷമുള്ള മുഖ്യമന്ത്രിയുടെ ആദ്യ പൊതു പരിപാടി കൂടിയായിരുന്നു റോക്ക് ലാന്‍റ് കൗണ്ടിയില്‍ നടന്നത്.

error: Content is protected !!