റെയില്‍വേ ജീവനക്കാരന്‍റെ മരണം: ദുരൂഹതയേറുന്നു

കണ്ണൂര്‍ : മംഗലാപുരം റെയിൽവേ ജീവനക്കാരന്റെ മരണത്തിൽ ദുരൂഹത. വളപട്ടണം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. അലവിലെ ചാലിക്കണ്ടി സ്വദേശി അനിൽകുമാറിന്റെ മകൻ അതുൽ കുമാർന്റെ മരണത്തിലാണ് ദുരൂഹത. ഇന്നലെ വൈകുന്നേരം പെട്ടന്നുണ്ടായ ക്ഷീണത്താൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് സ്ഥിതി വഷളാവുകയും മംഗലാപുരം ആശുപത്രിയിലേക്കു കൊണ്ടുപോവുന്നതിന്നിടയായിരുന്നു അന്ത്യം. അമ്മ: ദീപാറാണി, സഹോദരൻ: ആദർശ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനിശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

error: Content is protected !!