കണ്ണൂരില്‍ സമാന്തര ബാർ; യുവാവ് പിടിയിൽ
ശ്രീകണ്ഠാപുരത്തിനടുത്ത് ഏരുവേശി മുയിപ്രയിൽ സമാന്തര ബാർ നടത്തിയ യുവാവ് പിടിയിൽ. കഴകപ്പുര വീട്ടിൽ സുനീഷ്നെയാണ് ശ്രീകണ്ഠാപുരം എക്സൈസ് ഇൻസ്പെക്ടർ പി.പി.ജനാർദ്ദനനും സംഘവും അറസ്റ്റ് ചെയ്തത്. എരുവേശ്ശി പഞ്ചായത്തിലെ മുയിപ്രയിലെ രോഹിണിയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ മദ്യവിൽപന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നു നടത്തിയ റെയ്ഡിലാണ് യുവാവ് പിടിയിലായത്. ശ്രീകണ്ഠാപുരം എക്സൈസ് ഇൻസ്പെക്ടറും സംഘവുമാണ് റെയ്ഡ് നടത്തിയത്. മദ്യ വിൽപന നടത്തികൊണ്ടിരിക്കെയാണ് സുനീഷ് അറസ്റ്റിലായത്.
ആവശ്യകാരൻ എന്ന വ്യാജേനെയാണ് എക്സൈസ് സംഘം എത്തിയത്. ഡ്രൈ ഡേയ്ക്ക് 350 രൂപ വിലയുള്ള മദ്യത്തിന് 700 മുതൽ 800 രൂപയ്ക്കാണ് ഇയാൾ വിൽക്കുന്നത് .ഇയാളുടെ കയ്യില്‍ നിന്നും വീട്ടിൽ നിന്നുമായി 500 മില്ലി ലിറ്റര്‍ വീതമുള്ള 28 മദ്യകുപ്പികൾ കണ്ടെടുത്തു. ഇയാളിൽ നിന്നും മദ്യം വാങ്ങുവാൻ വരുന്ന .ആളുകള്‍ കാരണം നാട്ടുകാർക്കും അയൽവാസികൾക്കും ഭീഷണിയാണ്. പുറമെ ഉള്ള ആളുകള്‍ രാത്രി കാലങ്ങളിൽ മദ്യം വാങ്ങാൻ വരുമ്പോൾ വീട് മാറി കയറുന്നത് മറ്റ് വീട്ടുകാർക്ക് ശല്യമാകാറുണ്ട്. തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.