ബിഷപ്പിനെതിരായ അന്വേഷണം ശരിയായ ദിശയിലെന്ന് ഹൈക്കോടതി

കന്യാസ്ത്രീയുടെ പരാതിയിൽ ജലന്തർ ബിഷപ് ഫ്രങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യുന്നതു സംബന്ധിച്ച തീരുമാനമെടുക്കേണ്ടതു പൊലീസാണെന്നു ഹൈക്കോടതി. തെളിവുകൾ ശേഖരിക്കാൻ സമയമെടുക്കുക സ്വാഭാവികമാണ്. അറസ്റ്റ് ആവശ്യപ്പെടുന്നവർ അൽപംകൂടി ക്ഷമ കാണിക്കണം. കേസിൽ സ്വതന്ത്രമായ അന്വേഷണം നടക്കണം. പ്രതിയുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. പരാതിക്കാരിക്കോ സാക്ഷികൾക്കോ ഭീഷണി ഉണ്ടായാൽ കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

പൊലീസിന്‌ മേൽ സമ്മർദ്ദമുണ്ടായാൽ ശരിയായ അന്വേഷണം തടസ്സപ്പെടും.  പഴയകേസ്‌ ആയതിനാൽ തെളിവുകൾ ശേഖരിക്കാൻ സമയം വേണ്ടി വരും. പൊലീസ്‌ തെളിവുകൾ ശേഖരിച്ചതിനാൽ അവ നഷ്‌ടമാകുമെന്ന പേടി വേണ്ട . കേസിൽ സിബിഐ അന്വേഷണം വേണമെന്ന പരാതി പരിഗണനയിലാണെന്നും കോടതി പറഞ്ഞു.

error: Content is protected !!