ജെയ്റ്റ്‌ലി-മല്യ കൂടിക്കാഴ്ചയ്ക്ക് സാക്ഷിയെ ഹാജരാക്കി രാഹുല്‍ ഗാന്ധി

ലണ്ടനിലേക്ക് നാടുവിടുന്നതിനു മുമ്പ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ നേരിട്ടു കണ്ട് ഇക്കാര്യം അറിയിച്ചിരുന്നെന്ന വിജയ് മല്യയുടെ ആരോപണം ശരിവെച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജെയ്റ്റ്ലി കള്ളം പറയുകയാണെന്നും ഈ സന്ദര്‍ശനത്തിന് കോണ്‍ഗ്രസ് എം.പിമാര്‍ സാക്ഷികളായുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

മല്യയും ജെയ്റ്റിലുമായി നടന്നത് അനൗപചാരികയോഗമല്ലെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളിലാണ് കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ച പതിനഞ്ചു മിനിറ്റോളം നീണ്ടുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഈ കൂടിക്കാഴ്ചയ്ക്ക് കോണ്‍ഗ്രസ് നേതാവ് പി.എൽ പുനിയ സാക്ഷിയെന്ന് രാഹുൽ പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്ന് പുനിയ വിശദമാക്കി.
ഒളിവില്‍ പോകുന്നുവെന്ന് മല്യ പറഞ്ഞിട്ടും ധനമന്ത്രി എന്തുകൊണ്ട് അന്വേഷണ ഏജൻസികളെ അറിയിച്ചില്ലെന്ന് രാഹുല്‍ ചോദിച്ചു.

error: Content is protected !!