കന്യാസ്ത്രീ പീഡനം: അന്വേഷണ സംഘം വീണ്ടും ജലന്ധറിലേക്ക്
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അന്വേഷണ സംഘം വീണ്ടും ജലന്ധറിലേക്ക്. കേസില്‍ കൂടുതല്‍ മൊഴികള്‍ ലഭിക്കുമെന്ന് കണക്കുകൂട്ടലിലാണ് ജലന്ധറിലേക്ക് പോകാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇരയായ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ടെന്ന കേസില്‍ സിസ്റ്റര്‍ അമലയ്ക്ക് നോട്ടീസ് അയച്ചു. ഒരാഴ്ചയ്ക്കകം നേരിട്ട് പൊലീസ് സ്റ്റേഷനില്‍ എത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ ലൈംഗിക ശേഷി ടെസ്റ്റ് പോസിറ്റീവ് ആണെന്ന റിപ്പോര്‍ട്ട് മെഡിക്കല്‍ കോളേജ് അധികൃതര്‍ പൊലീസിന് കൈമാറി.