മുഖ്യമന്ത്രി ഇല്ലാത്ത ആദ്യ മന്ത്രിസഭാ യോഗം ഇന്ന്

മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സക്ക് പോയ ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗം ഇന്ന് ചേരും. ഇ. പി ജയരാജന്‍ അധ്യക്ഷത വഹിക്കും. പ്രളയക്കെടുതി നേരിടാനുള്ള കൂടുതല്‍ തീരുമാനങ്ങള്‍ ഇന്നത്തെ യോഗത്തിലുണ്ടായേക്കും. ഇതുവരെ നടത്തിയ ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും യോഗത്തില്‍ നടക്കും.

കഴിഞ്ഞ മുപ്പതിനായിരുന്നു അവസാനമായി സംസ്ഥാന മന്ത്രിസഭായോ​ഗം ചേർന്നത്. ഈ മാസം രണ്ടിന് മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലേക്ക് പോയി. മന്ത്രിസഭ യോഗത്തിൽ അധ്യക്ഷനാകാനുള്ള ചുമതല മന്ത്രി ഇ.പി.ജയരാജന് നൽകിയിരുന്നെങ്കിലും രണ്ടാഴ്ച്ചയായി യോഗം ചേരാത്തത് വലിയ വിവാദമായിരുന്നു.പ്രതിപക്ഷം ഭരണസ്തംഭനമുണ്ടെന്ന് ആക്ഷേപം ഉന്നയിക്കുന്നതിനിടെയാണ് കാബിനറ്റ് ചേരുന്നത്.

error: Content is protected !!