റാഫേല്‍ അഴിമതി : സര്‍ക്കാരിനെതിരായ നീക്കം ശക്തമാക്കി കോണ്‍ഗ്രസ്

റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് സി.എ.ജിയെ കാണും. രാവിലെ 11.15 ന് ആയിരിക്കും കോണ്‍ഗ്രസിന്റെ ഉന്നതതല നേതാക്കളുടെ സംഘം സി.എ.ജിയെ കാണുക.

36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഫ്രഞ്ച് കമ്പനിയായ ഡസാള്‍ട്ട് ഏവിയേഷനില്‍ നിന്നും വാങ്ങിയതില്‍ വന്‍ ക്രമക്കേട് നടന്നിട്ടിട്ടുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാര്‍ നിശ്ചയിച്ച വിലയുടെ രണ്ടിരട്ടിയാണ് പുതിയ കരാര്‍ പ്രഖ്യാപിക്കുക വഴി റാഫേല്‍ വിമാനങ്ങള്‍ക്ക് നരേന്ദ്രമോഡി സര്‍ക്കാര്‍ നല്‍കാന്‍ പോകുന്നത്. 41000 കോടി രൂപയുടെ നഷ്ടം കേന്ദ്ര ഖജനാവിന് ഉണ്ടാകുമെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

ഇക്കാര്യത്തില്‍ ഒരു ഭരണഘടനാ സ്ഥാപനം എന്ന നിലയിലുള്ള പരിശോധനകള്‍ നടത്തി യഥാര്‍ത്ഥ വസ്തുതകള്‍ ജനങ്ങള്‍ക്ക് മുന്നില്‍ കൊണ്ട് വരണമെന്ന് കോണ്‍ഗ്രസ് സി.എ.ജിയോട് ആവശ്യപ്പെടും. വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര വിജിലന്‍സ് കമ്മീഷനെ സമീപിക്കാനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്.

 

 

error: Content is protected !!