സിപിഎം കത്തോലിക്കാ സഭയെ വേട്ടയാടുന്നുവെന്ന് ബിജെപി

കത്തോലിക്കാ സഭയെ സി പി എം വേട്ടയാടുന്നുവെന്ന് ബിജെപി വക്താവ് അഡ്വ. ഗോപാല കൃഷ്ണൻ. ബിഷപ്പിന്റെ അറസ്റ്റ് വൈകിപ്പിച്ച് സഭയെ അപമാനിക്കാനാണ് സർക്കാർ നോക്കുന്നത്. അതു കൊണ്ട് സർക്കാരിന്റെ കെണിയിൽ സഭ പെടരുതെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ബിഷപ്പിന് പൊലീസ് നോട്ടീസ് നൽകിയത് പ്രതിരോധം തീർക്കാൻ വേണ്ടിയാണ്. ബിഷപ്പിനെ സംരക്ഷിക്കുന്നത് വഴി തൃശൂർ കേന്ദ്രീകരിച്ചുള്ള ഇടനിലക്കാർ വഴി സർക്കാർ സാമ്പത്തിക നേട്ടമുണ്ടാക്കിയോയെന്ന് സംശയമുണ്ടെന്നും അഡ്വ.ഗോപാലകൃഷ്ണൻ ആരോപിച്ചു.

എ.കെ ആൻറണിയുടെ അധികാരത്തോടുള്ള ആർത്തി രാജ്യത്തിന്റെ ശാസ്ത്ര മുന്നേറ്റത്തെ തടഞ്ഞുവന്ന് ഐഎസ്ആര്‍ഒ ചാരക്കേസ് പശ്ചാത്തലമാക്കി ഗോപാലകൃഷ്ണന്‍ ആരോപിച്ചു. കരുണാകരനെ മുന്നിൽ നിന്നും പിന്നിൽ നിന്നും കുത്തിയതാരെന്ന് മുരളീധരൻ ഇനിയെങ്കിലും വ്യക്തമാക്കണമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ചാരക്കേസിൽ ജസ്റ്റിസ് ഡി.കെ ജയിന്റെ അന്വേഷണ പരിധിയിൽ ഉമ്മൻ ചാണ്ടിയേയും ആൻറണി യേയും കൊണ്ടുവരണമെന്നും ഗോപാലകൃഷണൻ.ആൻറണി മൗനം വെടിഞ്ഞ് നമ്പി നാരായണനോട് മാപ്പ് പറയണമെന്നും അഡ്വ.ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു .

 

error: Content is protected !!