നോട്ട് നിരോധനം അംബാനിയെയും അദാനിയെയും അറിയിച്ചിരുന്നു; ബിജെപി എംഎല്‍എയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് നിരോധനമേര്‍പ്പെടുത്തിയപ്പോള്‍ തന്നെ വലിയ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കുത്തക മുതലാളിമാരെ രക്ഷിക്കാനുള്ള തന്ത്രമെന്നും അവരെ അറിയിച്ചുള്ള നിരോധനമാണ് നടപ്പിലാക്കുന്നതെന്നുമടക്കമുള്ള വിമര്‍ശനങ്ങളുണ്ടായി. ഇപ്പോഴിതാ അത്തരം ആരോപണങ്ങളെ ശരിവച്ചുകൊണ്ട് ബിജെപി എംഎല്‍എ തന്നെ രംഗത്തെത്തിയിരിക്കുന്നു.

റിലയന്‍സ് തലവന്‍ മുകേഷ് അംബാനിയെയും അദാനി ഗ്രൂപ് തലവന്‍ ഗൗതം അദാനിയെയും അറിയിച്ച ശേഷമായിരുന്നു പ്രധാനമന്ത്രി 500, 1000 നോട്ടുകള്‍ നിരോധിച്ചതെന്നാണ് വെളിപ്പെടുത്തല്‍. രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള ജനപ്രതിനിധി ഭവാനി സിങ്ങാണ് രംഗത്തെത്തിയത്. നിരവധി വിവാദങ്ങള്‍ ഉണ്ടാക്കിയിട്ടുളള ഭവാനി സിംങ്ങ് സുഹൃത്തുക്കള്‍ക്കൊപ്പം നടത്തുന്ന സ്വകാര്യ സംഭാഷണത്തിന്‍റെ വീഡിയോ ആണ് പുറത്തുവന്നത്.

ബിജെപി നേതാക്കളുമായി അടുപ്പമുണ്ടായിരുന്നവര്‍ക്ക് നോട്ട് നിരോധനം നടപ്പിലാക്കുന്ന കാര്യം അറിയാമായിരുന്നെന്ന് അദ്ദേഹം സുഹൃത്തുക്കളോട് വിശദീകരിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ സാധാരണക്കാരെ മാത്രമാണ് നിരോധനം ബാധിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഭവാനി സിംങ്ങിന്‍റെ വീഡിയോ വലിയ തോതില്‍ ചര്‍ച്ചയായിട്ടുണ്ട്.

error: Content is protected !!