ഒരു കോടി വിലമതിക്കുന്ന നിരോധിച്ച നോട്ടുകളുമായി അഞ്ച് പേര്‍ പിടിയില്‍

നിലമ്പൂരില്‍ ഒരു കോടി രൂപ വില മതിക്കുന്ന നിരോധിച്ച നോട്ടുകളുമായി അഞ്ച് പേർ പിടിയില്‍.  മലപ്പുറം സ്വദേശികളായ ജലീൽ, ഫിറോസ്, ഷൈജൻ, തിരുവനന്തപുരം സ്വദേശികളായ സന്തോഷ്, സോമനാഥൻ എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. പണം കൈമാറാനായി ഇന്നോവ കാറിലെത്തിയ സംഘം പൊലീസ് പിടിയിലാവുകയായിരുന്നു,

പാലക്കാടുള്ള  ഏജന്റിന് 10 ലക്ഷം രൂപ നൽകിയാണ് ഒരു കോടിയുടെ പഴയ നോട്ടുകൾ വാങ്ങിയതെന്നാണ് പിടിയിലായവര്‍ നല്‍കിയ മൊഴി. കൂടുതൽ കമ്മീഷൻ വാങ്ങി മറിച്ചുവിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പൊലീസിന്റെ പിടിയിലായത്.

error: Content is protected !!