കണ്ണൂരില്‍ ആദ്യ യാത്രാവിമാനം പറന്നിറങ്ങി

കണ്ണൂരിനിത് അഭിമാന നിമിഷം. .കണ്ണൂര്‍ അന്തരാഷ്ട്ര വിമാനത്താവളത്തില്‍ ആദ്യ യാത്രാവിമാനം പറന്നിറങ്ങി. രാജ്യാന്തര വിമാനത്താവളത്തിനു വ്യോമയാന മന്ത്രാലയത്തിന്റെ അന്തിമ അനുമതി നൽകുന്നതിനു മുന്നോടിയായാണ് വലിയ യാത്രാ വിമാനം ഉപയോഗിച്ചുള്ള പരീക്ഷണ പറക്കൽ നടത്തിയത്. എയർ എക്സ്പ്രസിന്റെ 189 സീറ്റുകളുള്ള ബോയിങ് 738–800 വിമാനമാണ് കണ്ണൂരില്‍ പറന്നിറങ്ങിയത് . രാവിലെ 11 :  26 നാണ് വിമാനം ആദ്യ ലാന്‍ഡിങ്ങ് നടത്തിയത്.

തുടർന്നു പറന്നുയര്‍ന്ന വിമാനം ഇൻസ്ട്രുമെന്റ് ലാൻഡിങ് സിസ്റ്റം (ഐഎൽഎസ്) സജ്ജമാക്കിയ 25, 07 എന്നീ രണ്ടു റൺവേകളിലും മൂന്നു തവണ വീതം ലാൻഡിങ് നടത്തും. എയർപോർട്ട് അതോറിറ്റി കാലിബ്രേഷൻ വിമാനം ഉപയോഗിച്ചുനടത്തിയ പരിശോധനയെത്തുടർന്നു തയാറാക്കിയ ഇൻസ്ട്രുമെന്റ് അപ്രോച്ച് പ്രൊസീജ്യർ അനുസരിച്ചായിരുന്നു ലാൻഡിങ്ങുകൾ.

എയർ ട്രാഫിക് കൺട്രോളിന്റെ സഹായത്തോടെയുള്ള പരീക്ഷണ പറക്കൽ 3 മണിക്കൂറോളം തുടരും. കർണാടക സ്വദേശിയായ കമാൻഡർ ക്യാപ്റ്റൻ എ.എസ്.റാവുവാണ് വിമാനം പറത്തിയത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഉദ്യോഗസ്ഥൻ, എയർഇന്ത്യ എക്സ്പ്രസിന്റെ 2 എയർക്രാഫ്റ്റ് എൻജിനീയർമാർ എന്നിവരും വിമാനത്തിലുണ്ടായിരുന്നു.‌

 

error: Content is protected !!