കണ്ണൂരില്‍ വാഹനാപകടം: ഒരു മരണം, 4 പേര്‍ക്ക് പരിക്ക്

കാട്ടാമ്പള്ളി പാലത്തിന് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു സ്ത്രീ മരിച്ചു. 4 പേർക്ക് പരിക്ക്. പള്ളിക്കുളം ഇന്ദിര കോളനിക്ക് സമീപം ജീജ ആണ് മരിച്ചത്.

കുറ്റിയാട്ടൂർ ഭാഗത്തു നിന്നും വരികയായിരുന്ന സ്കൂട്ടറും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരായ 2 പേർക്കും സ്കൂട്ടരിലുണ്ടായിരുന്ന 2 കുട്ടികൾക്കുമാണ് പരിക്ക്. പരിക്കേറ്റവരെ കൊയിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളപട്ടണം പോലീസ് സ്ഥലത്തെത്തി.

error: Content is protected !!