അഭിമന്യു വധക്കേസ്: കുറ്റപത്രം സമര്‍പ്പിച്ചു

അഭിമന്യു വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. 16 പ്രതികളെ ഉൾപ്പെടുത്തിയ ആദ്യഘട്ട കുറ്റപത്രമാണു നൽകിയത്. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തവരാണ് ഇതിലെ പ്രതികൾ. ഗൂഢാലോചന നടത്തിയവരെ ഉൾപ്പെടുത്തി രണ്ടാം കുറ്റപത്രം പിന്നീട് നൽകും.

കൊലപാതകം നടന്ന് 85 ദിവസം പിന്നിടുന്പോള്‍ ആണ്  എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സെക്കന്‍ഡ് കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ടി.എസ്.സുരേഷ് കുമാര്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പതിനാറ് പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്.

പ്രതികള്‍ ജാമ്യം നേടുന്ന സാഹചര്യം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊലപാതകം നടന്ന് 90 ദിവസം പൂര്‍ത്തിയാവും മുന്‍പേ തന്നെ കുറ്റപത്രം സമര്‍പ്പിച്ചത്. അഭിമന്യുവിന്‍റെ സഹപാഠികളായ രണ്ടു പേരും, ക്യാംപസ് ഫ്രണ്ടിന്‍റെ ജില്ലാ-സംസ്ഥാന നേതാക്കളും കേസില്‍ പ്രതികളാണ്.

error: Content is protected !!