രാജ് കുമാറിനെ തട്ടിക്കൊണ്ടുപോയ കേസ്: 9 പ്രതികളെ വെറുതെവിട്ടു

കന്നഡ സൂപ്പര്‍ സ്റ്റാര്‍ രാജകുമാറിനെ തട്ടികൊണ്ടുപോയ കേസില്‍ 9  പ്രതികളെ വെറുതെവിട്ടു. 18 വര്‍ഷത്തെ വിചാരണയ്ക്കൊടുവിലാണ് വിധി.

കേസില്‍ ആരോപണവിധേയരായ ഒമ്പതുപേരെയും വെറുതെ വിട്ടിട്ടുണ്ട്. ഈറോഡ് ജില്ലയിലെ ഗോബിചെട്ടിപാളയത്തെ കോടതിയുടേതാണ് വിധി. വീരപ്പനും രണ്ടു അനുയായികളും വിചാരണയ്ക്കിടെ മരണപ്പെട്ടിരുന്നു.

പ്രതികള്‍ക്കെതിരെ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് അഡീഷണല്‍ ജില്ലാ ജഡ്ജി മണി അദ്ദേഹത്തിന്റെ വിധിന്യായത്തില്‍ പറയുന്നു. ‘ആരോപണവിധേയര്‍ വീരപ്പന്റെ കൂട്ടാളികളാണെന്ന് തെളിയിക്കാന്‍ തെളിവിന്റെ ഒരു കണികപോലും ഹാജരാക്കിയിട്ടില്ല.’ എന്ന്‍ കേസ് പരിഗണിക്കവേ ജഡ്ജി പറഞ്ഞു. വിചാരണയ്ക്കിടെ കോടതിയില്‍ ഹാജാരാവാന്‍ രാജകുമാറിന്റെ കുടുംബം തയ്യാറായിട്ടില്ലെന്നും ജഡ്ജി ചൂണ്ടിക്കാട്ടുന്നു.

 

error: Content is protected !!