ഐക്യരാഷ്ട്ര സഭ മുന്‍ സെക്രട്ടറി കോഫി അന്നന്‍ അന്തരിച്ചു

ഐക്യരാഷ്ട്ര സഭ മുന്‍ സെക്രട്ടറി ജനറലും നോബെല്‍ സമ്മാന ജേതാവുമായ കോഫി അന്നന്‍ (80) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.

1997 മുതല്‍ 2006 വരെയുള്ള കാലയളവില്‍ കോഫി അന്നന്‍ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായിരുന്നു. 2001ല്‍ കോഫി അന്നന്‍ സെക്രട്ടറി ജനറലായിരിക്കുമ്പോഴാണ് ഐക്യരാഷ്ട്ര സഭക്കും അദ്ദേഹത്തിനും നോബെല്‍ സമ്മാനം ലഭിച്ചത്.

1938ല്‍ ഘാനയിലാണ് കോഫി അന്നന്‍ ജനിച്ചത്. വിവാഹിതനായ അദ്ദേഹത്തിന് മൂന്ന് കുട്ടികളുണ്ട്.

 

error: Content is protected !!