ഭക്ഷണവുമായി ആര്‍മിയുടെ പ്രത്യേക വിമാനം എത്തി

കേരളത്തിലെ പ്രളയബാധിതര്‍ക്ക് ഭക്ഷണവും മറ്റ് അവശ്യ വസ്തുക്കളുമായി ഇന്ത്യന്‍ ആര്‍മിയുടെ പ്രത്യേക വിമാനം തിരുവനന്തപുരത്തെത്തി. ദുരിതാശ്വാസക്യാമ്പുകളിലും അല്ലാതെയുമായി നിരവധി പേരാണ് അവശ്യ വസ്തുക്കള്‍ക്കായി കാത്തിരിക്കുന്നത്. ചെങ്ങന്നൂര്‍, പറവൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഭക്ഷണവും വെള്ളവുമില്ലാതെ ധാരാളം പേര്‍ ഇപ്പോഴും കുടുങ്ങി കിടക്കുകയാണ്. എയര്‍ലിഫ്റ്റിംഗ് വഴി ഇവര്‍ക്ക് ഭക്ഷണം എത്തിക്കുന്നുണ്ട്.

error: Content is protected !!