175 ടണ്‍ ആവശ്യസാധനങ്ങളുമായി യുഎഇ എയര്‍ലെെന്‍സ് കേരളത്തിലേക്ക്

100 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ കെടുതിയില്‍ ദുരിതത്തിലായ കേരളത്തിലേക്ക് 175 ടണ്‍ ആവശ്യസാധനങ്ങളുമായി യുഎഇ എയര്‍ലെെന്‍ എമിറേറ്റ്സ് എത്തും.കേരളത്തിന് യുഎഇ സമൂഹത്തിനുള്ള പിന്തുണ അറിയിക്കാനായി 175 ടണ്‍ അടങ്ങുന്ന കാര്‍ഗോ എത്തുമെന്നാണ് അറിയിപ്പ്.ട്വിറ്ററിലൂടെയാണ് യുഎഇ എയര്‍ലെെന്‍ എമിറേറ്റ്സ് ഇക്കാര്യം അറിയിച്ചത്.

യുഎഇയിലെ വിവിധ സംഘടനകളും ബിസിനസുകാരമെല്ലാം സമാഹരിച്ച സാധനങ്ങള്‍ ആറോളം വിമാനങ്ങളിലൂടെയാണ് തിരുവനന്തപുരത്ത് എത്തുക. അതേസമയം, കേരളത്തിനുള്ള സഹായനിധി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പെരുന്നാള്‍ അവധിക്ക് ശേഷം യുഎഇ സര്‍ക്കാർ‌ വിശദീകരിക്കുമെന്ന് സൂചന.

https://support.twitter.com/articles/20175256?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1032570639679455232&ref_url=https%3A%2F%2Fwww.asianetnews.com%2Fnews%2Fuae-airline-to-fly-175-tonnes-for-kerala-pdzxc9

error: Content is protected !!