ആരോഗ്യവകുപ്പ് ഡയറക്ടർ അമേരിക്കയില്‍ : യാത്ര വിവാദമാകുന്നു

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി ഭീഷണി നിലനില്‍ക്കെ ആരോഗ്യവകുപ്പ് ഡയറക്ടർ അമേരിക്കയിലേക്ക് പോയത് വിവാദമാകുന്നു.സെമിനാറിൽ പങ്കെടുക്കാനാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോക്ടർ ആർ.എൽ സരിതയുടെ അമേരിക്കൻ യാത്ര. പ്രളയക്കെടുതിക്കുശേഷം ഇപ്പോൾ സംസ്ഥാനം പകര്‍ച്ചവ്യാധി ഭീഷണിയിലാണ്. പകര്‍ച്ച വ്യാധികള്‍ കണ്ടെത്താനും പ്രതിരോധിക്കാനുമുള്ള നടപടികള്‍ ഏകോപ്പിക്കേണ്ടതിന്‍റെ ചുമതല ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് ആണ്.

ഡയറക്ടര്‍ ഓഫിസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കണ്ട്രോള്‍ റൂമിന്‍റെ ചുമതലയും ഡയറക്ടര്‍ക്കാണ്. എല്ലാ ദിവസവും അവലോകന യോഗങ്ങളും ചേരേണ്ടതുണ്ട്. ഈ ഉത്തരവാദിത്വങ്ങൾ നിലനില്ക്കെകയാണ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍ സരിത അമേരിക്കയിലേക്ക് പോയത്.ഡയറക്ടറുടെ ചുതല ഇപ്പോൾ അഡീഷണൽ ഡയറക്ടര്ക്കാണ്.

error: Content is protected !!