കണ്ണൂർ കോളയാട് സി.പി.എംപ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കോളയാട്ടെ സി.പി.എംപ്രവർത്തകരായ റഫീക്ക്,ബാബു എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ സന്ധ്യയോടെ ബൈക്കുകള്‍ അപകടകരമാം വിധം ഡ്രൈവ് ചെയ്യുന്നത് പ്രദേശത്തെ സി പി ഐ എം പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതിരുന്നു.തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷമാണ് അക്രമത്തില്‍ കലാശിച്ചത്.

അക്രമികള്‍ ബൈക്കുകള്‍ ഉപയോഗിച്ച് അപകടകരമാംവിധം സാഹസിക പ്രകടനം നടത്തുകയും,ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് റോഡില്‍ ഉരസി തീപൊരി ഉണ്ടാക്കുകയും ചെയ്തു.ഇത് ചോദ്യം ചെയ്തവരെ അക്രമികള്‍ സംഘം ചേര്‍ന്ന് എത്തി ആക്രമിക്കുകയായിരുന്നു.സംഭവത്തില്‍ രാഷ്ട്രീയം ഇല്ലെന്നു പോലീസ് പറഞ്ഞു.

error: Content is protected !!