ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണം; ടികെഎ നായര്‍

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ആവശ്യവുമായി ഉപദേശക സമിതി അധ്യക്ഷന്‍ ടി കെ എ നായരും. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുള്ള കേസില്‍ സുപ്രീംകോടതി വിധി പറയാനായി മാറ്റിവെച്ചിരിക്കുന്ന വേളയിലാണ് ക്ഷേത്രത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ആവശ്യവുമായി ടി കെ എ നായരും രംഗത്തുവന്നത്.

വ്രതത്തിന്‍റെ പേരില്‍ സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാത്തത് കടുത്ത വിവേചനമാണ്. എന്‍റെ അറിവില്‍ ഭൂരിപക്ഷം പേരും 41 ദിവസം വ്രതം പോലുമെടുക്കാതെയാണ് ശബരിമലയില്‍ പോകുന്നത്. മലയ്ക്ക് പോകുന്നതിന്‍റെ തലേദിവസം മാത്രം വ്രതമെടുക്കുന്നവര്‍ പോലുമുണ്ട്. അങ്ങനെയിരിക്കെ ആര്‍ത്തവത്തിന്‍റെ പേരില്‍ സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാതിരിക്കരുത്.

1940-ല്‍ തനിക്ക് ഒരുവയസ്സുള്ളപ്പോള്‍ ശബരിമലയില്‍ വച്ച് ചോറൂണ്ണ് നടത്തിയിട്ടുണ്ട്. അച്ഛനും അമ്മയും അമ്മാവനും ചേര്‍ന്നാണ് തന്നെ ശബരിമലയില്‍ കൊണ്ടു പോയത്. അമ്മയുടെ മടിയിലിരുത്തിയാണ് ചോറൂണ്ണ് ചടങ്ങ് നടത്തിയത്. ശ്രീകോവിലിന് മുന്നില്‍ അന്ന് അമ്മ ഇരുന്നിട്ടും അന്നാരും തടയുകയും ഇറങ്ങിപ്പോക്കാന്‍ പറയുകയോ ചെയ്തിട്ടില്ല. ഒരു കുഞ്ഞുണ്ടായാല്‍ ശബരിമലയില്‍ കൊണ്ടുപോയി ചോറൂണ്ണ് നടത്തണമെന്ന് തന്‍റെ മാതാപിതാക്കളോട് നിര്‍ദേശിച്ചത് പന്തളം രാജാവായിരുന്നു.

error: Content is protected !!