നടിയെ ആക്രമിച്ച കേസ്; രചന നാരായണന്‍കുട്ടിയും ഹണി റോസും കക്ഷിചേരും
നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസില്‍ കക്ഷിചേരാന്‍ താരസംഘടനയായ എഎംഎംഎയിലെ വനിതാ ഭാരവാഹികളായ രചനാ നാരായണന്‍കുട്ടിയും ഹണിറോസും.
കേസിന്റെ വിചാരണയ്ക്ക് വനിത ജഡ്ജി വേണം, വിചാരണ തൃശൂര്‍ ജില്ലയിലേക്ക് മാറ്റണം, രഹസ്യ വിചാരണ വേണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആക്രമണത്തിനിരയായ നടി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജിയിലാണ് താരസംഘടനയിലെ വനിതാ പ്രാതിനിധ്യം എന്ന നിലയില്‍ നടിമാരും ഒപ്പം ചേര്‍ന്നിരിക്കുന്നത്. അതേസമയം, കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ദിലീപിന്റെ ഹര്‍ജിയും ഹൈക്കോടതി ഇന്നു പരിഗണിക്കും.
ദിലീപിനുവേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കോടതിയില്‍ ഹാജരാകുമെന്നും സൂചനയുണ്ട്. പൊലീസ് അന്വേഷണം മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്ന് ആരോപിച്ചാണ് ദിലീപിന്റെ ഹര്‍ജി. അന്വേഷണ ഏജന്‍സിയെ തീരുമാനിക്കാന്‍ പ്രതിക്ക് അവകാശമില്ലെന്ന നിലപാടാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത്.