പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം; സീതാറാം യെച്ചൂരി

കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കേരളത്തിലെത്തി. ദുരിത ബാധിതര്‍ കഴിയുന്ന ക്യാമ്പുകളിലും  പ്രളയബാധിത സ്ഥലങ്ങളിലും  യെച്ചൂരി സന്ദര്‍ശനം നടത്തും.

കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കമെന്നാണ് സീതാറാം യെച്ചൂരി പറഞ്ഞു. നിലവില്‍ കേന്ദ്രം പ്രഖ്യാപിച്ച 500 കോടി ഇപ്പോഴത്തെ സാഹചര്യത്തില്‍  അപര്യാപ്തമാണെന്നും കൂടുതല്‍ സഹായം എത്രയും വേഗം സംസ്ഥാനത്തെത്തിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദ്ദേശ പ്രകാരം സൈന്യം രക്ഷാപ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തിക്കണം എന്നും യെച്ചൂരി അഭ്യര്‍ത്ഥിച്ചു.

error: Content is protected !!