ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തതായി സ്ഥിരീകരിച്ച് സണ്ണി ലിയോണ്‍

കേരളത്തിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് താന്‍ സംഭാവന നല്‍കിയിരുന്നുവെന്ന കാര്യം സ്ഥിരീകരിച്ച് ഹോളിവുഡ് താരം സണ്ണി ലിയോണ്‍. ലോകമെന്പാടും ആരാധകരുള്ള താരം അഞ്ച് കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയെന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇക്കാര്യമാണ് ഭാഗീകമായി സണ്ണി ലിയോണിന്‍റെ ഓഫീസ് ദേശീയമാധ്യമമായ ഇന്ത്യന്‍ എക്സ്പ്രസ്സിനോട് സ്ഥിരീകരിച്ചിരിക്കുന്നത്.

കേരളത്തിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സണ്ണി ലിയോണ്‍ സംഭാവന നല്‍കിയിട്ടുണ്ട്. എന്നാല്‍ ആ തുക എത്രയാണെന്ന് വെളിപ്പെടുത്താന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. അതവരുടെ സ്വകാര്യതയുടെ ഭാഗമാണ്… വിഷയത്തില്‍ വ്യക്തത വരുത്തി സണ്ണിയുടെ ഓഫീസ് വിശദീകരിക്കുന്നു.

ആരാധകലക്ഷങ്ങള്‍ കൊണ്ടാടുന്ന താരങ്ങള്‍ പലരും മഹാപ്രളയത്തില്‍ നിശബ്ദരായി നിന്നപ്പോള്‍ പ്രളയബാധിതര്‍ക്ക് സഹായഹസ്തവുമായി വന്ന സണ്ണിയെ പുകഴ്ത്തി പലരും രംഗത്തുവന്നിരുന്നു. അറിയപ്പെടുന്ന പോണ്‍ താരം കൂടിയായ സണ്ണിയെ അവരുടെ വ്യക്തിത്വത്തിന്‍റെ അടിസ്ഥാനത്തില്‍ വേണം വിലയിരുത്താനെന്ന് വാര്‍ത്ത പങ്കുവച്ചു കൊണ്ട് പലരും സോഷ്യല്‍മീഡിയയിലൂടെ പ്രതികരിച്ചിരുന്നു.

error: Content is protected !!