പ്രഭാസിന് അടുത്ത വര്‍ഷം കല്ല്യാണം

ബാഹുബലി എന്ന ഒറ്റചിത്രത്തോടെ രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രഭാസ്. ആരാധകരുടെ പ്രിയതാരമായി നിറഞ്ഞുനില്‍ക്കുമ്പോള്‍ തന്നെ സിനിമാ മാധ്യമങ്ങളില്‍ പ്രഭാസിന്റെ വിവാഹക്കാര്യവും വാര്‍ത്തയായിരുന്നു. പ്രഭാസിന്റെ വിവാഹക്കാര്യത്തില്‍ കുടുംബം തീരുമാനമെടുത്തുവെന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

പ്രഭാസ് 2019ല്‍ വിവാഹിതനാകുമെന്നാണ് കുടുംബവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞതെന്ന് സിനിമ  മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രഭാസിന്റെ പുതിയ സിനിമയായ സാഹോയുടെ റിലീസ് ശേഷം പ്രഭാസിന്റെ വിവാഹം നടത്താനാണ് ആലോചന. തന്റെ വിവാഹത്തെ കുറിച്ചുള്ള കാര്യങ്ങള്‍ താൻ തന്നെ ഔദ്യോഗികമായി അറിയിക്കുമെന്ന് നേരത്തെ പ്രഭാസ് പറഞ്ഞിരുന്നു.

അതേസമയം പ്രഭാസിന്റെ പുതിയ സിനിമയായ സാഹോ ഗംഭീര ആക്ഷൻ ത്രില്ലറായിരിക്കും എന്നാണ് റിപ്പോര്‍ട്ട്. സുജിത് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

error: Content is protected !!