കണ്ണൂര്‍ എടക്കാട് കഞ്ചാവ് വേട്ട : രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍: മാരുതി സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 100 ഗ്രാം കഞ്ചാവ് സഹിതം രണ്ടു പേര്‍ അറസ്റ്റില്‍. മുഴപ്പിലങ്ങാട് സ്വദേശി ജലീൽ എം.കെ ,  കക്കാട് സ്വദേശി അസ്ഹറുദ്ദീൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടർ ന്ന്  എടക്കാട് വെച്ച് വാഹന പരിശോധന നടത്തവേ,എക്സൈസ് സംഘത്തെ കബിളിപ്പിച്ച് കടമ്പൂര്‍ റോഡിലേക്ക് കടക്കുകയായിരുന്നു.

തുടര്‍ന്ന് എക്സൈസ് സംഘം അതിസാഹസികമായി വാഹനത്തെ പിൻതുടരുകയും കടമ്പൂർ കണ്ണോത്ത് സ്ക്കൂളിന് സമീപം വെച്ച്  വാഹനം പിടികൂടുകയുമായിരുന്നു. എന്നാൽ കാറില്‍ ഉണ്ടായിരുന്ന മുഴപ്പിലങ്ങാട് സ്വദേശികളായ ഷജീർ,സഹീർ ,പാറപ്രം സ്വദേശി വയലിൽ കാസിം എന്നിവര്‍ രക്ഷപ്പെട്ടു.

കണ്ണൂർ എക്സൈസ് സർക്കിൾ ടീം എക്സൈസ് ഇൻ സ്പെക്ടർ എം. ദിലീപിന്റെ നേത്രുത്വത്തില്‍ പ്രവന്റീവ് ഓഫിസർമാരായ നസീർ .ബി, വിനോദ്.വി.കെ. സിവിൽ എക്സൈസ് ഓഫീസർ റിഷാദ് . സി. എച്ച് എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

error: Content is protected !!