മൂന്നാറില്‍ കനത്ത മഴ; മാട്ടുപ്പെട്ടി അണക്കെട്ട് തുറന്നു

സംസ്ഥാനത്തു ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പിനിടെ അണക്കെട്ടുകളിൽനിന്നും വെള്ളം തുറന്നുവിടൽ തുടരുന്നു. നീരൊഴുക്ക് ശക്തമായതിനെ തുടർന്നു മാട്ടുപ്പെട്ടി അണക്കെട്ടിലെ രണ്ടാമത്തെ ഷട്ടർ 50 സെന്റിമീറ്റർ ഉയർത്തി. ഡാമിലെ ജലനിരപ്പ് 1599.20 മീറ്റർ എത്തിയതോടെ രാവിലെ ഒൻപതു മണിക്ക് ആദ്യ ഷട്ടർ 30 സെന്റിമീറ്റർ ഉയർത്തിയിരുന്നു. 1599.59 മീറ്ററാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. മൂന്നാർ, മുതിരപ്പുഴ, കല്ലാർകട്ടി, ലോവർ പെരിയാർ മേഖലകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കനത്ത മഴയിലും ശക്തമായ കാറ്റിലും മണ്ണുത്തി വെറ്ററിനറി സയൻസ് കോളജിൽ മരം കടപുഴകി വീണ് ഒരാൾ മരിച്ചു. രണ്ടു പേർക്കു പരുക്ക്. ചെമ്പൂത്ര സ്വദേശി ഷാജിയാണ് മരിച്ചത്.

47 മീറ്റർ ഉയരമുളള അണക്കെട്ടിന്ടെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലേക്ക് അടുത്തോടെയാണ് ഷട്ടറുകൾ തുറന്നത്.  കനത്ത കാറ്റും മഴയും കണക്കിലെടുത്ത് സംഭരണിയിലെ ബോട്ടിംഗും നിറുത്തി വച്ചിരിക്കുകയാണ്. മാട്ടുപ്പെട്ടി അണക്കെട്ടിൽ നിന്നുളള ജലം ഒഴുകിയെത്തുന്ന മൂന്നാർ ഹെഡ്വർക്ക് സ് ഡാമും നിറഞ്ഞിരിക്കുകയാണ്. ശക്തമായ മഴയും നല്ല തണ്ണി,   കന്നിയാറുകളും കരകവിഞ്ഞെത്തിയതോടെ പഴയ മൂന്നാറിലെ താഴ്ന്ന  പ്രദേശങ്ങളിലെല്ലാം  വെളളം കയറി. പളളിവാസൽ പവ്വർഹൗസിൽ പൂർണ്ണതോതിൽ വൈദ്യുതോൽപാദനം നടത്തിയിട്ടും ഹെഡ് വർക്സ് ഡാം കവിഞ്ഞൊഴുകുകയാണ്. തിങ്കളാഴ്ച തന്നെ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നതിനാൽ അപകടങ്ങൾ ഒഴിവായിട്ടുണ്ട്.

 

error: Content is protected !!