നെടുമ്പാശേരിയിൽ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനം റണ്‍വേയില്‍ നിന്ന് സ്ഥാനം മാറി ഇറങ്ങി. കൊച്ചിയിലെത്തിയ കുവൈറ്റ് എയർവെയ്സിന്റെ കെയു 357 വിമാനമാണ് അപകടത്തിൽപ്പെട്ടത്. കുവൈറ്റ് എയർവേയ്സ് വിമാനത്തിൽ 163 യാത്രക്കാരുണ്ടായിരുന്നു. ആളപായമില്ല.

3.50ന് എത്തേണ്ട വിമാനം അരമണിക്കൂറിലേറെ വൈകി 4.25നാണ് ലാന്‍ഡ് ചെയ്തത്. ശക്തമായ കാറ്റിലും മഴയിലും പെട്ടു വിമാനം മധ്യരേഖയില്‍നിന്ന് ഏതാനും മീറ്റര്‍ മാറി ലാന്‍ഡ് ചെയ്യുകയായിരുന്നു. വിമാനം വേഗത്തില്‍ നിയന്ത്രണത്തിലാക്കാന്‍ പൈലറ്റിന് കഴിഞ്ഞതിനാല്‍ വന്‍ അപകടം ഒഴിവായി. വിമാനത്തിന്റെ ചിറകിടിച്ച് റണ്‍വേയിലെ അഞ്ചു ലൈറ്റുകള്‍ തകര്‍ന്നു.

അപകടത്തില്‍പ്പെട്ട കുവൈറ്റ് എയര്‍വെയ്‌സ് വിമാനം സാങ്കേതിക പരിശോധനകള്‍ പൂര്‍ത്തിയാക്കി സര്‍വ്വീസ് പുനരാരംഭിച്ചു. കഴിഞ്ഞ മാസവും നെടുമ്പാശേരിയില്‍ ഇത്തരത്തില്‍ വിമാനം തെന്നിമാറിയിരുന്നു. ജൂലൈ 13 നായിരുന്നു അത്. ഖത്തര്‍ എയര്‍വെയ്‌സ് വിമാനമാണു അന്ന് റണ്‍വേയില്‍ നിന്നു തെന്നിമാറിയത്.

error: Content is protected !!