സംസ്ഥാനത്ത് ഓട്ടോ-ടാക്സി നിരക്ക് വര്‍ദ്ധന ഉടന്‍

സംസ്ഥാനത്തെ ഓട്ടോയുടെയും ടാക്സിയുടെയും നിരക്ക് വര്‍ധിപ്പിക്കുന്നതിന് ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. യൂണിയന്‍ നേതാക്കളുമായി ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. എന്നാല്‍ നിരക്ക് കൂട്ടുന്നത് കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമായിരിക്കുമെന്നും അറിയിച്ചു. രണ്ടു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

error: Content is protected !!