ജലനിരപ്പ് 142 അടി കടന്നു; മുല്ലപ്പെരിയാര്‍ വിഷയം സുപ്രീംകോടതിയില്‍

അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഇടുക്കി സ്വദേശി റസല്‍ ജോയി സുപ്രീംകോടതിയെ സമീപിച്ചത്.മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി അനുവദിച്ച പരിധിയായ 142 അടിക്കു മുകളിലേക്കു ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് രഞ്ചന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് മുമ്പാകെ അഭിഭാഷകന്‍ വിഷയം ഉന്നയിച്ചത്. തുടര്‍ന്ന് വിഷയം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ ജസ്റ്റിസ് രഞ്ചന്‍ ഗൊഗോയ് നിര്‍ദേശിക്കുകയായിരുന്നു.കേരളത്തില്‍ കാലവര്‍ഷം ശക്തമാണെന്നും മുല്ലപ്പെരിയാര്‍ അണക്കെട്ടു തുറന്ന് നീരൊഴുക്കു കുറയ്ക്കണമെന്നും കേരളം ദിവസങ്ങള്‍ക്കു മുന്‍പ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജലനിരപ്പ് 142 അടി എത്തട്ടെ എന്ന നിലപാടിലായിരുന്നു തമിഴ്‌നാട്.

ജലനിരപ്പ് 142 അടിയിലെത്തിക്കാന്‍ തമിഴ്‌നാട് കാട്ടിയ കടുംപിടിത്തമാണ് സ്ഥിതി വഷളാക്കിയത്.142 അടി വരെ എത്തിയാലും അണക്കെട്ട് സുരക്ഷിതമാണെന്നു കാണിക്കാനാണ് ഈ തന്ത്രം പുറത്തെടുത്തത്. നീരൊഴുക്കിന് അനുസരിച്ച് വെള്ളം പുറത്തേക്കു വിടാന്‍ അവര്‍ തയാറായില്ല. അണക്കെട്ടിന്റെ നിയന്ത്രണം തമിഴ്‌നാടിനാണ്. ശാസ്ത്രീയമായ കണക്കെടുപ്പില്ലാതെ, രാഷ്ട്രീയ തീരുമാനത്തിനനുസരിച്ച് തമിഴ്‌നാട് ഷട്ടറുകള്‍ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്നത് കേരളത്തെ ബാധിക്കും.

error: Content is protected !!